About Us

Helping farmers grow with healthy BV380 chicks and expert support.

കെ കെ എഗ്ഗർ നഴ്‌സറി: ഒരു വിജയഗാഥ

🌟 സ്വപ്നത്തിൽ നിന്ന് നേട്ടങ്ങളിലേക്കുള്ള യാത്ര

2018-ൽ ആരംഭിച്ച കെ കെ എഗ്ഗർ നഴ്‌സറി, ഒരു സ്ഥാപനമാത്രമല്ല—കേരളത്തിലെ മുട്ടക്കോഴി വളർത്തൽ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിച്ച ഒരു പ്രസ്ഥാനമാണ്.

“കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക” എന്നൊരു ലക്ഷ്യത്തോടെ തുടങ്ങിയ ഈ യാത്ര ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്ഥിരതയുള്ള അധിക വരുമാനം നൽകുന്ന വിജയമാതൃകയായി വളർന്നു.

🚀 വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം

ആരംഭ ഘട്ടത്തിൽ തന്നെ മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരം നേടി, വിവിധ സർക്കാർ പദ്ധതികളിലൂടെ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് ഞങ്ങൾ ശക്തമായ അടിത്തറ പാകി.

എന്നാൽ കൂടുതൽ ലാഭകരമായ, ശാസ്ത്രീയതനിഷ്ഠമായ ഒരു മാതൃക നൽകണമെന്ന് ആഗ്രഹിച്ചു, നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടത്തി.

🥚 BV-380: ബ്രൗൺ മുട്ടയുടെ പുതിയ സാധ്യതകൾ

അത്യുത്പാദന ശേഷിയുള്ള, ബ്രൗൺ മുട്ടയിടുന്ന BV-380 കോഴിയിനത്തെക്കുറിച്ചുള്ള പഠനമാണ് ഞങ്ങളെ വെങ്കിടേശ്വര ഹാച്ചറീസിലേക്ക് നയിച്ചത്.

കേരളത്തിൽ ഇത് പരിചിതമല്ലാത്ത കാലഘട്ടത്തിൽ തന്നെയാണ് കെ കെ എഗ്ഗർ നഴ്‌സറി അതിന്റെ സാധ്യത തിരിച്ചറിഞ്ഞത്, അതിനെ സംസ്ഥാനത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുകയും ചെയ്തു.

ഈ നീക്കം, സംസ്ഥാനത്തെ മുട്ടഉത്പാദനരംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായി.

🥇 BV-380 വിതരണത്തിൽ കേരളത്തിലെ ആദ്യ സംരംഭം

കാസർകോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പരപ്പാ ശാഖയുടെ കീഴിൽ 2012 ൽ, നബാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ക്ലബ്ബ് മുഖാന്തരം,

Cage System ഉള്ള BV-380 മുട്ടക്കോഴികളെ വിതരണം ചെയ്ത കേരളത്തിലെ ആദ്യ സംരംഭം കെ കെ എഗ്ഗർ നഴ്‌സറിയായിരുന്നു.ഇത് കേരളത്തിലെ കോഴിവളർത്തൽ രീതിയിൽ ഒരു പുതിയ അധ്യായം തുറന്നു.

ശേഷം, ഭാരത് സേവക് സമാജ് എന്ന ദേശീയ സംഘടനയുമായി ചേർന്ന് സംസ്ഥാനമൊട്ടാകെ നിരവധി കോഴിവളർത്തൽ പ്രോജക്ടുകൾ നടപ്പാക്കി.

ഇതിലൂടെ അനേകം കുടുംബങ്ങൾ സംരംഭത്തിലേക്ക് കടന്നു, ആവശ്യകത ഉയർന്നതോടെ വെങ്കിടേശ്വര ഹാച്ചറീസിനും ഉത്പാദനം വർദ്ധിപ്പിക്കേണ്ടതായി വന്നു.

🏦 കൊളാറ്ററൽ / സെക്യൂരിറ്റി ഇല്ലാതെ ബാങ്ക് വായ്പ സംഘടിപ്പിച്ച് നൽകിയ അനുഭവം

കെ കെ എഗ്ഗർ നഴ്‌സറി സംരംഭകരുടെ വളർച്ചയെ ലക്ഷ്യമിട്ട്,കൊളാറ്ററൽ / സെക്യൂരിറ്റി ഇല്ലാതെ തന്നെ നിരവധി ആളുകൾക്ക് ബാങ്ക് വായ്പ സംഘടിപ്പിച്ച് നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ഈ പിന്തുണ നിരവധിപേർക്കു സ്വന്തം മുട്ടക്കോഴി സംരംഭം ആരംഭിക്കാൻ വഴിയൊരുക്കി.

📈 കെ കെ എഗ്ഗർ നഴ്‌സറി: ഇന്നത്തെ മുഖച്ഛായ

ഇന്ന് കെ കെ എഗ്ഗർ നഴ്‌സറി—

✔ സർക്കാർ ഏജൻസികളുമായുള്ള സ്ഥിര സഹകരണം

✔ സംസ്ഥാനതലത്തിൽ മുട്ടക്കോഴി BV3 80 ഇനങ്ങളുടെ വിശ്വാസ്യതയുള്ള വിതരണം

✔ ശാസ്ത്രീയ പരിശീലനം, സാങ്കേതിക മാർഗനിർദ്ദേശം, ഉപദേശസേവനം

✔ സംരംഭകർക്ക് ബാങ്ക് വായ്പാ പിന്തുണ

✔സബ്‌സിഡി ലഭ്യമാക്കാൻ ആവശ്യമായിട്ടുള്ള നടപടി ക്രമങ്ങൾ

✔ പഞ്ചായത്ത് ലൈസൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കി കൊടുക്കുന്നു

✔ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്ഥിരവരുമാന സ്രോതസ്സുകൾഎന്നിങ്ങനെ മുന്നേറ്റം കുറിച്ചുകൊണ്ടിരിക്കുന്നു.

Our Location

We believe great work starts with great conversations. We look forward to meeting you face-to-face to discuss how we can help with our Services. Please use the map and directions below to find our main office conveniently located in Poinachi.

Address

Ashraya Bhavan, Poinachi,

Thekkil P.O, Kasaragod

9072330064,9048105147

Hours

Mon-Sat 10am - 5pm