BV380 മുട്ടക്കോഴികളെക്കുറിച്ചുള്ള പ്രധാന അഭിപ്രായങ്ങൾ
🐣അത്യധികം മുട്ട ഉത്പാദനം:
BV380 കോഴികൾക്കു ഒരു വർഷത്തിൽ 300 മുട്ടകൾ വരെ ഉത്പാദിപ്പിക്കാനുള്ള മികച്ച ജനിതക ശേഷിയും ബ്രൗൺ കളർ കോഴിയും ബ്രൗൺ കളർ മുട്ടയും. ഇതാണ് ഇവയ്ക്ക് ഏറ്റവും വലിയ ആകർഷണം.
🐣ലാഭസാധ്യത:
100 മുതൽ മുകളിലേക്ക് വ്യാവസായിക രീതിയിൽ വളർത്തുകയാണെങ്കിൽ, കർഷകർ പൊതുവേ ഇവയെ ലാഭകരമായ ഒരു ഇടപാടായി വിലയിരുത്തുന്നു.
🐣കൃത്യമായ പരിചരണം അനിവാര്യം:
ഇവയുടെ ജനിതക ശേഷി പൂർണ്ണമായി ഉപയോഗിക്കണമെങ്കിൽ ഗുണമേന്മയുള്ള തീറ്റ, കൃത്യമായ വാക്സിനേഷൻ, ശരിയായ പരിപാലനം എന്നിവ നിർബന്ധമാണ്.
🐣മുട്ട ഉത്പാദനത്തിന് വെളിച്ചം പ്രധാനം:
കൂടുതൽ മുട്ട ലഭിക്കാൻ, BV380 കോഴികൾക്ക് ദിവസേന 16 മണിക്കൂറോളം വെളിച്ചം (പ്രകൃതിദത്തമോ കൃത്രിമമോ) ലഭിച്ചിരിക്കണം.
🐣വളർത്തൽ രീതി:
ഉയർന്ന മുട്ടയുത്പാദനം ഉറപ്പാക്കാൻ കേജ് (Cage) രീതിയിലുള്ള ഹൈടെക് കൂടുകൾ ഏറ്റവും ഫലപ്രദം.
തറയിൽ (വിരിപ്പ് രീതി) വളർത്തിയാൽ മുട്ട ഉത്പാദനം കുറയാൻ സാധ്യതയുണ്ട്.
വീട്ടുവളപ്പിൽ ചെറിയ രീതിയിൽ കൈത്തീറ്റ നൽകുന്നതിനെക്കാൾ, ഫാം രീതിയിലുള്ള കൃത്യമായ മാനേജ്മെന്റാണ് ഇവയ്‌ക്ക് അനുയോജ്യം.


BV380 Birds — കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വിതരണം.


